വയനാട്ടിലെത്താൻ രണ്ടുദിവസംമാത്രം ബാക്കിയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രാദേശിക ജനങ്ങളുടെ സ്വപ്‌നങ്ങളും പോരാട്ടങ്ങളും പാർലമെന്റിലെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് അവർ വ്യക്തമാക്കി. ജയത്തിന്റെ കാരണം ജനങ്ങളുടെ വിശ്വാസമാണെന്നും, വലിയ അംഗീകാരമാണ് ലഭിച്ചതെന്നും പ്രിയങ്ക പറഞ്ഞു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും നടത്തിയ അദ്വിതീയ പ്രചാരണങ്ങൾക്കു നന്ദി രേഖപ്പെടുത്തുകയും കുടുംബാംഗങ്ങൾ, അമ്മ, റോബർട്ട്, റൈഹാൻ, മിരായ എന്നിവരോടുള്ള കടപ്പാടും പങ്കുവെയ്ക്കുകയും ചെയ്ത പ്രിയങ്ക ഗാന്ധി, വയനാട്ടിലെ വിജയത്തോടൊപ്പം രാഹുലിന്റെ നേട്ടം മറികടക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു.
വയനാട്ടിൽ 4 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി പ്രിയങ്ക വിജയിച്ചതോടെ, എൽ.ഡി.എഫിന്റെ സത്യൻ മൊകേരിയുടെ 2,09,906 വോട്ടുകളും ബി.ജെ.പിയുടെ നവ്യ ഹരിദാസിന്റെ 1,09,202 വോട്ടുകളും പിന്നിലായി. രാഹുലിന്റെ 3.6 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം മറികടന്ന പ്രിയങ്കയുടെ വിജയം, വയനാടിനെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നതായി വിലയിരുത്തപ്പെടുന്നു.