ഡാറ്റാ എന്‍ട്രി നിയമനം
തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി തസ്തിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡി.സി.എ, പി.ജി.ഡി.സി.എയാണ് യോഗ്യത. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഡിസംബര്‍ 31 ന് രാവിലെ 11 ന് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ടെത്തണം. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സ്റ്റാഫ് നഴ്‌സ് നിയമനം: *അഭിമുഖം 30 ന്
വയനാട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എ മാണ് യോഗ്യത. അപേക്ഷകര്‍ക്ക് എ.എല്‍.എസ് ആമ്പുലന്‍സില്‍ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 30 ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ട് ഓഫീസില്‍ എത്തണം. ഫോണ്‍ – 04935 240264.
താത്കാലിക നിയമം
വയനാട് ഗവ എന്‍ജിനിയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി/ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31 ന് രാവിലെ 9.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളെജിലെത്തണം.
ക്യാമ്പ് അസിസ്റ്റന്റ് നിയമനം
വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ പരീക്ഷ മൂല്യ നിര്‍ണയ ക്യാമ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദം, മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി ഒന്നിന് രാവിലെ 11 ന് കൂടിക്കാഴ്ചക്കും നൈപുണി പരീക്ഷക്കുമായി ഓഫീസിലെത്തണം. ഫോണ്‍ -04935 257321.