റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, പുതിയ ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഈ കാലയളവില്‍ ഗതാഗത നിയമലംഘനങ്ങള്‍ നടപ്പിലാക്കിയാല്‍ നെഗറ്റീവ് പോയിന്റ് ലഭിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി നാഗരാജു അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യ മൂന്ന് വര്‍ഷത്തിനിടയിലാണ് സംഭവിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ബ്രിട്ടനിലെ മാതൃക പിന്തുടരുകയും ചെയ്യുന്നതിനായി പ്രൊബേഷന്‍ സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം.
പോയിന്റ് അടിസ്ഥാനത്തിലുള്ള ഗതാഗത വിലയിരുത്തലിലൂടെ പുതിയ ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിക്കപ്പെടും. സിഗ്നല്‍ മറികടക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക എന്നിവയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റ് നല്‍കും. ആറ് തവണ പോയിന്റ് ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കി ലേണേഴ്സ് ലൈസന്‍സില്‍ നിന്ന് പുതിയ പ്രക്രിയ ആരംഭിക്കേണ്ടി വരും.