നൂൽപ്പുഴ: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി, നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടൊപ്പം ടൂറിസം കേന്ദ്രത്തിന് ഹരിത സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സതീഷ്, ടൂറിസം കേന്ദ്ര റേഞ്ച് ഓഫീസർ സഞ്ജയ്ക്ക് സർട്ടിഫിക്കറ്റ് കൈമാറി. മാലിന്യ നിർമാർജനം, ജൈവ-അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, പരിസര ശുചിത്വം, ടോയ്‌ലറ്റുകളുടെ സംരക്ഷണം, ഗ്രീൻ പ്രോട്ടോക്കോൾ പാലനം എന്നിവയുൾപ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിനെ തുടർന്നാണ് ഈ അംഗീകാരം ലഭിച്ചത്. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉസ്‌മാൻ, സെക്രട്ടറി ജയസൂധ കെ, അസിസ്റ്റന്റ് സെക്രട്ടറി ഡോറിസ് എൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന പങ്കളം, മെമ്പർമാരായ ധന്യ വിനോദ്, ബാലൻ ബി, ഗോപിനാഥ് എ, മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രം ബിഫ്ഒ സനൽ, റേഞ്ച് ഓഫീസർ സഞ്ജയ്, ഹരിത കേരളം മിഷൻ ആർ.പി അഖിയ എന്നിവരും പങ്കെടുത്തു.