സ്വര്‍ണവില പുതിയ ഉയരം കീഴടക്കി, ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലെത്തി. ഇന്ന് പവന് 320 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതോടെ സ്വര്‍ണവില 66,000 രൂപ തൊട്ടു. ഗ്രാമിന് 40 രൂപ വര്‍ധിച്ച്, ഒരു ഗ്രാം സ്വര്‍ണത്തിന് 8,250 രൂപയായി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
വെള്ളിയാഴ്ച സ്വര്‍ണവില ആദ്യമായി 65,000 കടന്നതിനു പിന്നാലെ, 65,840 രൂപയിലെത്തിയ റെക്കോര്‍ഡ് ഇന്നത്തെ വര്‍ധന മൂലം തിരുത്തപ്പെട്ടു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഓഹരി വിപണിയിലെ ചലനങ്ങളുമാണ് ഈ വര്‍ദ്ധനയ്ക്ക് കാരണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ജനുവരി 22ന് ആദ്യമായി പവന്‍ വില 60,000 കടന്നതിനു പിന്നാലെ, കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ 64,000 രൂപയും പിന്നിട്ട സ്വര്‍ണവില തുടര്‍ച്ചയായ വര്‍ദ്ധനയിലാണ്.