കേരളത്തില്‍ ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി. അതിനൊപ്പം പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയിലേക്ക് പതിച്ചിരിക്കുന്നു. പവന് വില 70,000ന് താഴെ എത്തുന്നത് കുറച്ച് കാലത്തിന് ശേഷം ആദ്യമായാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വിവാഹം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ഇത് വലിയൊരു ആശ്വാസം നല്‍കുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണ്ണവിലയും താഴെയാണ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 7,225 രൂപയായി. ചിലയിടങ്ങളില്‍ ഇത് ഗ്രാമിന് 7,180 രൂപയ്ക്കും വ്യാപാരം ചെയ്യപ്പെടുന്നുണ്ട്.വെള്ളിവിലയില്‍ ചെറിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി 108 രൂപയായതിനൊപ്പം, ചില സ്ഥലങ്ങളില്‍ ഗ്രാമിന് 107 രൂപയ്ക്ക് വരെ വിൽപ്പന നടക്കുന്നു.