2025 ഹജ്ജ് യാത്രയ്ക്ക് കൂടുതൽ പേര്‍ക്ക് അവസരം

2025-ലെ ഹജ്ജ് തീർത്ഥാടനത്തിന് കേരള ഹജ്ജ് കമ്മിറ്റിയുടെ വഴി അപേക്ഷിച്ചവരിൽ നിന്നുള്ള പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഹജ്ജ് യാത്രയ്ക്ക് അവസരം ലഭിച്ചു. നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ, ഉചിതമായ അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ നിന്ന് വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 3401 വരെയുള്ളവരാണ് ഇപ്പോൾ പരിഗണനയിൽപ്പെട്ടത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

പുതുതായി തിരഞ്ഞെടുത്ത തീർത്ഥാടകർ 2025 ഏപ്രിൽ 15-നകം അതത് എംബാർക്കേഷൻ കേന്ദ്രം അനുസരിച്ചുള്ള മൊത്തം തുക അടയ്ക്കണം. കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ നിന്ന് തുക സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. ഓരോ അപേക്ഷകനും അനുവദിച്ചിരിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ ഉപയോഗിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ നേരിട്ട് അല്ലെങ്കിൽ ഓൺലൈനായി പണമടക്കാവുന്നതാണ്.തുടർന്ന്, അപേക്ഷാ ഫോം, അനുബന്ധ രേഖകൾ, ഒറിജിനൽ പാസ്‌പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോയോടുകൂടിയ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (അനുമതിപ്രാപിച്ച ഗവ. ആലപ്പതി ഡോക്ടർ പരിശോധിച്ചിരിക്കുകയും വേണം) എന്നിവ 2025 ഏപ്രിൽ 16-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതായിരിക്കും.കൂടുതൽ വിവരങ്ങൾക്കായി ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ നമ്പർ 41-നോ, ഹജ്ജ് കമ്മിറ്റി ഓഫീസിനോ, ബന്ധപ്പെട്ട ജില്ലാ/മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരോടോ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version