വയനാടിന് പുതിയ വികസനചിത്രo;21 കോടി രൂപയുടെ പദ്ധതികൾ

നവകേരള സദസ്സിൽ പ്രജനങ്ങൾ ഉയർത്തിയ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധ നേടിയപ്പോൾ, വയനാടിന് പുതിയൊരു വികസനചിത്രം ലഭിക്കുന്നു. ജില്ലയുടെ വളർച്ചയ്ക്ക്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പുതിയ പ്രചോദനമായി, സംസ്ഥാന മന്ത്രിസഭ 21 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി നൽകി.പദ്ധതികളുടെ ഭാഗമായി, വയനാട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് 7 കോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ കൈമാറും. ഇതിനായി മാനന്തവാടി നിയമസഭ മണ്ഡലത്തിനായി 7 കോടി രൂപ അനുവദിച്ചു. ഇതിൽ ഉൾപ്പെട്ട്, 3.95 കോടി രൂപ ചെലവിൽ സിടി സ്‌കാനർ അടക്കമുള്ള ഉപകരണങ്ങൾ സ്ഥാപിക്കും.പദ്ധതികൾ നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലൂടെ ആയിരിക്കും. ആരോഗ്യരംഗത്തെ സേവനമാനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ജില്ലയുടെ പൊതുവികസനത്തിനും ഇത് ഉന്മേഷം നൽകും.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version