പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് പരിധിയിലെ കബനിഗിരി തേവർക്കാട്ട് ഭാഗത്ത് പുലിയുടെ ആക്രമണം വീണ്ടും ജനങ്ങളിൽ ആശങ്കയുണർത്തുകയാണ്. ഇന്നലെ രാത്രിയിലായിരുന്നു ഏറ്റവും പുതിയ ആക്രമണം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ജോയി എന്നയാൾ വളർത്തിയിരുന്ന രണ്ട് വയസ്സുള്ള ആട്ടിൻ കുട്ടിയെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.അടുത്തിടെ ഇതേ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടിട്ടുണ്ടായിരുന്നു. ജനങ്ങൾ ഇതിനകം ഭയഭീതരായി കഴിയുകയാണ്. ഇത് കൊണ്ടാണ് പ്രദേശത്ത് ആടുകൾ മരിക്കുന്നതു നാലാമത്തേത് എന്നത് വലിയ ആശങ്കയാകുന്നത്.സംഭവത്തെ തുടർന്ന് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും, പട്രോളിംഗ് ശക്തിപ്പെടുത്തുകയും ചെയ്തു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.