പ്ലസ് വണ്‍ ട്രാൻസ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ തുടങ്ങും സമയപരിധി

പ്ലസ് വണ്‍ പ്രവേശനത്തിൽ സ്കൂളും വിഷയവും മാറ്റാനായി അപേക്ഷിച്ചവർക്കുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് ജൂലൈ 25 വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഇത് ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in-ലൂടെ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച (ജൂലൈ 28) വൈകിട്ട് നാല് മണിവരെ പ്രവേശനം നേടാവുന്നതാണ്. പ്രവേശനത്തിനായി നിലവിൽ ചേർന്നിരിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പലിനെ സമീപിക്കേണ്ടതായിരിക്കും. അലോട്ട്മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്കൂളിൽ നിന്നു തന്നെ നൽകും. അതേ സ്കൂളിൽ തന്നെ വിഷയമാറ്റം ലഭിച്ചവർക്ക് അധിക ഫീസ് മാത്രം അടച്ചാൽ മതിയാകും. മറ്റൊരു സ്കൂളിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നതെങ്കില്‍, മുൻ സ്കൂളിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവസർട്ടിഫിക്കറ്റ്, നേരത്തെ സമർപ്പിച്ച രേഖകൾ എന്നിവ തിരിച്ചു വാങ്ങി പുതിയ സ്കൂളിൽ ഹാജരാക്കണം. പഴയ സ്കൂളിൽ അടച്ച കോഷൻ ഡിപ്പോസിറ്റും പി.ടി.എ ഫണ്ടും നിർബന്ധമായും മടക്കി നൽകണമെന്ന് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പുതിയ സ്കൂളിൽ ഈ ഫണ്ടുകൾ വീണ്ടും അടക്കേണ്ടതായിരിക്കും.ട്രാൻസ്ഫർ അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ തത്സമയ പ്രവേശനം ജൂലൈ 30ന് നടത്തും. അതിനായുള്ള ഒഴിവ് വിവരങ്ങൾ ജൂലൈ 29ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ഹയർസെക്കൻഡറി വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version