ലക്കിടി ചുരത്തിൽ പോലീസിനെ കണ്ടതോടെ കാറിൽനിന്ന് ഇറങ്ങി ചുരത്തിലെ താഴ്‌ചയിലേക്ക് ചാടിയ യുവാവ് പൊലീസിന്റെ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30) എന്ന യുവാവാണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഒൻപതാം വളവിനടുത്ത് ചാടിയത്.വ്യൂപോയിന്റിന് സമീപം നടന്ന വാഹനപരിശോധനക്കിടെയാണ് ഷഫീഖ് കാറിൽനിന്ന് ഇറങ്ങി ഓടിപോയത്. പിന്നാലെ നടത്തിയ തിരച്ചിലിൽ ലക്കിടിയിലാണ് ഇയാളെ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
പിടികൂടിയത്.പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് മാരകമായ ലഹരി മരുന്നായ എംഡിഎംഎയുടെ മൂന്ന് പാക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. ഷഫീഖിനെതിരെ മുൻപ് ലഹരിക്കേസുകൾ ഉണ്ടായിരുന്നുവെന്നും പോലിസ് അറിയിച്ചു.