ലോക്സഭ തെരഞ്ഞെടുപ്പ്; ചെലവ് രജിസ്റ്റർ പരിശോധന ഏപ്രില്‍ 12 മുതല്‍
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ ചെലവ് സംബന്ധിച്ച രജിസ്റ്ററുകള്‍ ഏപ്രില്‍ 12, 18, 23 തിയതികളില്‍ ചെലവ് നിരീക്ഷകൻ
പരിശോധിക്കും. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ അതത് ദിവസങ്ങളിൽ രാവിലെ 10 ന് ആരംഭിക്കുന്ന പരിശോധനക്ക് സ്ഥാനാര്‍ത്ഥി / അംഗീകൃത ഏജന്റുമാര്‍ നിശ്ചിത മാതൃകയിലുള്ള രജിസ്റ്റര്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച് അനുബന്ധ രേഖകൾ, വൗച്ചറുകൾ, ബിnblല്ല് എന്നിവയുമായി എത്തണമെന്ന് ചെലവ് വിഭാഗം നോഡല്‍ ഓഫീസര്‍ ആര്‍.സാബു അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)